അടിമാലി: കൊവിഡ് ജാഗ്രതയുടെ ഭാഗമായി വെള്ളത്തൂവൽ ടൗണിലെ മെഡിക്കൽ സ്റ്റോറുകൾ ഒഴികെയുള്ള വ്യാപാരസ്ഥാപനങ്ങൾ 3 ദിവസത്തേക്ക് പൂർണ്ണമായി അടച്ചിടും.വെള്ളത്തൂവലിലും പരിസരപ്രദേശങ്ങളിലുമുണ്ടായിട്ടുള്ള കൊവിഡ് കേസുകൾ കണക്കിലെടുത്താണ് ടൗണിലെ വ്യാപാരസ്ഥാപനങ്ങൾ വ്യാഴാഴ്ച്ച വൈകിട്ട് 5 മുതൽ ഞായറാഴ്ച്ച വരെ അടച്ചിടാൻ തീരുമാനമെടുത്തത്.അടച്ചിടലിന് പൊതുജനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നതായി വ്യാപാരി വ്യാവസായി ഏകോപനസമതി വെള്ളത്തൂവൽ യൂണിറ്റ് സെക്രട്ടറി സന്തോഷ് കുമാർ പാനിപ്പറ പറഞ്ഞു.