
കോട്ടയം: ജോസ് വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനത്തോടെ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി കോട്ടയം തൂത്തുവാരുമെന്ന് സി.പി.എം അവകാശപ്പെടുമ്പോൾ ജോസ് വിഭാഗം വിട്ടു പോയതുകൊണ്ട് യു.ഡി.എഫിന് ഒരു ചുക്കും സംഭവിക്കില്ലെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് നേതൃത്വം.
ജോസിന്റെ വരവ് കരുത്തു കൂട്ടും
ജോസ് വിഭാഗം കൂടി ഇടതു മുന്നണിയിലെത്തുമ്പോൾ അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തും ബ്ലോക്കും ഗ്രാമ പഞ്ചായത്തുകളും പിടിച്ചെടുക്കാൻ ഇടതുമുന്നണിക്ക് കഴിയും. ജോസ് വിഭാഗത്തിന്റെ സഹായത്തോടെയാണ് കോൺഗ്രസിന് കൂടുതൽ തദ്ദേശ സ്ഥാപനങ്ങൾ ഇപ്പോൾ ഭരിക്കാൻ കഴിയുന്നത്. ജോസഫ് വിഭാഗത്തിന് കാര്യമായ സ്വാധീനം ജില്ലയിലില്ല. ജോസ് വിഭാഗം പോയത് യു.ഡി.എഫിന് വലിയ ക്ഷീണം ചെയ്യുമെന്നാണ് ഞങ്ങളുടെ വിലയിരുത്തൽ.
വി.എൻ.വാസവൻ, സി.പി.എം ജില്ലാ സെക്രട്ടറി
സി.പി.എംകാർ ജോസിന് വോട്ടു ചെയ്യില്ല
ജില്ലയിലെ വലിയ ഒറ്റ പാർട്ടി ഇന്നും കോൺഗ്രസാണ്. ജോസ് വിഭാഗത്തിന് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ സീറ്റുകൾ ലഭിച്ചത് കോൺഗ്രസിനൊപ്പം നിന്നതിനാലാണ്. ഇടതു പക്ഷത്തേക്ക് പോയതിൽ ജനാധിപത്യ വിശ്വാസികളായ കേരളകോൺഗ്രസ് അണികൾ അതൃപ്തരാണ് .സി.പി.എംകാർ ജോസ് വിഭാഗത്തിന് വോട്ട് ചെയ്യില്ല. ആ വോട്ടുകൾ ചോർന്ന് യു.ഡി.എഫിന് ലഭിക്കുന്നതിനാൽ ജോസ് വിഭാഗത്തിന് നിലവിലുള്ള സീറ്റു പോലും അടുത്ത തിരഞ്ഞെടുപ്പിൽ ലഭിക്കില്ല.
ജോഷി ഫിലിപ്പ്, ഡി.സി.സി പ്രസിഡന്റ്