ചങ്ങനാശേരി : 18 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് അടച്ച ചങ്ങനാശേരി ഫയർസ്റ്റേഷൻ ഇന്ന് മുതൽ പ്രവർത്തന സജ്ജമാകും. ഒാഫീസും വാഹനങ്ങളും അണുവിമുക്തമാക്കി. ആകെയുള്ള 40 ജീവനക്കാരിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 16 പേർക്കും വീട്ടിലായിരുന്ന രണ്ടുപേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 6 പേർക്കുകൂടി പരിശോധന ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ നടക്കും. കോട്ടയത്തുനിന്ന് ഒരു യൂണിറ്റിനെ താത്കാലികമായി നിയോഗിച്ചിരുന്നു. സമീപമുള്ള ഗവ.സ്കൂളിലായിരുന്നു പ്രവർത്തനം.