കോട്ടയം : ചെറുകിട റബർ കർഷകർക്ക് ആശ്വാസമാകുന്ന റബർ വില സ്ഥിരതാ ഫണ്ട് പദ്ധതിയുടെ സാങ്കേതിക തടസങ്ങൾ പരിഹരിച്ച് കർഷകരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന് ഇന്ത്യൻ റബർ ഡീലേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ ധനമന്ത്രിയോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോർജ് വാലി, ജനറൽ സെക്രട്ടറി ബിജു പി തോമസ് എന്നിവരാണ് മന്ത്രി തോമസ് ഐസക്കിന് നിവേദനം നൽകിയത്.