പൊൻകുന്നം : ഉദ്യോഗസ്ഥരുടെയും അദ്ധ്യാപകരുടെയും ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്നതിനെതിരെ കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി പി.എ.ഷെമീർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം ടോമി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹകസമിതിയംഗം പി.വി.ഷാജിമോൻ, ആർ.രാജേഷ്, രാജീവ് കുമാർ, സോഫിയിമ്മ വർഗീസ് ,ജേക്കബ് കുരുവിള, ജോസ് .കെ .ജേക്കബ് എന്നിവർ പ്രസംഗിച്ചു.