തൃക്കൊടിത്താനം : പൊട്ടൻ പ്ലാക്കൽ സോജൻ തോമസിന്റെ വാടകവീടിന് സമീപത്തെ മോട്ടോർപുരയ്ക്ക് തീപിടിച്ചു.

ഇന്നലെ രാവിലെ 11 ഓടെയായിരുന്നു സംഭവം. പതരംചിറയിൽ ടി ടി ജോർജിന്റെ ഉടമസ്ഥതയിലുള്ള വീടാണിത്. മോട്ടോർപുരയിലെ കപ്പാസിറ്ററിൽ നിന്ന് ഷോർട്ട് സർക്യൂട്ടുണ്ടായതാണ് തീപിടിത്തതിനു കാരണമെന്ന് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ പറഞ്ഞു.