പൊൻകുന്നം : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയുടെ രണ്ടാംഘട്ട നിർമ്മാണം പുരോഗമിക്കുന്നു. പൊൻകുന്നം മുതൽ തൊടുപുഴ വരെയുള്ള 50.22 കിലോമീറ്റർ റോഡ് 2014ൽ കെ.എസ്.ടി.പി നിർമ്മാണം പൂർത്തിയാക്കി 2019 ഡിസംബറിൽ പൊതുമരാമത്തിന് വിട്ടു കൊടുത്തു. പൊൻകുന്നം മുതൽ പുനലൂർ വരെയാണ് രണ്ടാംഘട്ടം. ഇതിൽ പ്ലാച്ചേരി പൊൻകുന്നം റീച്ചിന്റെ 50 ശതമാനം ജോലികൾ ജനുവരിയോടെ പൂർത്തിയാകുമെന്ന് അധികൃതർ പറഞ്ഞു. പ്ലാച്ചേരി, പൊന്തൻപുഴ, കറിക്കാട്ടൂർ, ചെറുവള്ളി മേഖലകളിൽ ഗ്രാനുലാർ സബ് ബേസ് ചെയ്യലാണ് ഇപ്പോൾ നടക്കുന്നത്. ഓട,കലുങ്ക് എന്നിവയുടെ നിർമാണവും നടക്കുന്നുണ്ട്. പ്രതികൂല കാലാവസ്ഥമൂലം ജോലികൾക്ക് തടസം നേരിടുന്നുണ്ട്.
22.173 കിലോമീറ്റർ : അടങ്കൽ തുക 248 കോടി
10 മീറ്റർ വീതി
കാര്യേജ് വേ 7 മീറ്റർ വീതിയിൽ, ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയിൽ പേവ്ഡ് ഷോൾഡർ ഉൾപ്പെടെ 10 മീറ്റർ വീതിയിൽ ടാർ ചെയ്യും. പുതിയ 4 കലുങ്കുകൾ ഉൾപ്പെടെ 69 കലുങ്കുകൾ. 3.613 കിലോമീറ്റർ ടൈൽ പാകിയ നടപ്പാത, 4 പ്രധാന ജംഗ്ഷനും, 34 ചെറിയ ജംഗ്ഷനും നവീകരിക്കും.മൂലേപ്ലാവ് പാലത്തിന് പുതിയ സമാന്തര പാലം. 2 ചെറിയ പാലങ്ങളുടെ പുനർനിർമ്മാണം. മണിമല പാലത്തിന് സമാന്തര നടപ്പാലം, 16 കാത്തിരിപ്പ് കേന്ദ്രങ്ങൾ, ബസ്‌ബേ. 6180 മീറ്റർ സംരക്ഷണ ഭിത്തി തുടങ്ങിയ നിർമ്മാണങ്ങളാണ് പുരോഗമിക്കുന്നത്.