ചങ്ങനാശേരി : കൺസ്യൂമേഴ്‌സ് ഫെഡറഷൻ ഒഫ് ഇന്ത്യ ജില്ലാ കമ്മിറ്റി ലോകഭക്ഷ്യ ദിനം ആചരിച്ചു. ദേശീയ സമിതി അംഗം വി.ബാലകൃഷ്ണൻ നായർ ഓൺലൈനിൽ മീറ്റിംഗ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്.ഹലീൽ റഹിമാൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഷിബു എഴേ പുഞ്ചയിൽ, ജില്ലാ ട്രഷറർ എൻ.ഹബീബ്, വൈസ് പ്രസിഡന്റുമാരായ പള്ളം സുരേഷ്, കെ.എ.ഗോപാലകൃഷ്ണൻ നായർ, സെക്രട്ടറിമാരായ ബാബു കുരിശുംമൂട്ടിൽ, ലത്തീഫ് ഓവേലി, ബാബു തോമസ്, എ.ജലാലുകുട്ടി, ജസീല കുഞ്ഞുമോൻ എന്നിവർ പങ്കെടുത്തു.