കോട്ടയം : കുറിച്ചി ഗവ.ഹോമിയോ ആശുപത്രിയിലെ സീതാലയം വനിതാ ബ്ളോക്ക് പുതിയ കെട്ടിടത്തിന്റേയും ജനനി കെട്ടിടത്തിന്റെയും ഉദ്ഘാടനം നാളെ രാവിലെ 11ന് ഉമ്മൻചാണ്ടി എം.എൽ.എ നിർവഹിക്കും. പള്ളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ടി.ശശീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ.ശോഭ സലിമോൻ ജനേറ്ററിന്റെ സ്വിച്ച് ഓൺ കർമം നിർവഹിക്കും.