കുറവിലങ്ങാട് : നവീകരിച്ച ഞീഴൂർ ഗവ.ആയുർവേദ ആശുപത്രി കോംപ്ലക്‌സ് സമർപ്പണവും, പുതുതായി നിർമ്മിച്ച യോഗാ സെന്ററിന്റെ ഉദ്ഘാടനവും ഇന്ന് ഉച്ചയ്ക്ക് 12 ന് മന്ത്രി കെ.കെ. ശൈലജ ഓൺലൈനിലൂടെ നിർവഹിക്കും. ഉദ്ഘാടനത്തിന് ശേഷം ഞീഴൂർ പഞ്ചായത്ത് അങ്കണത്തിൽ മോൻസ് ജോസഫ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ യോഗം ചേരും.