തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം കെ.ആർ.നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയൻ വനിതാസംഘം പൊതുയോഗം പ്രസിഡന്റ് ജയാ അനിലിന്റെ അദ്ധ്യക്ഷതയിൽ കൂടി. യൂണിയൻ സെക്രട്ടറി എസ്.ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വനിതാസംഘം സെക്രട്ടറി ധന്യ പുരുഷോത്തമൻ സ്വാഗതം പറഞ്ഞു. യോഗം നേതൃത്വത്തിനും ജനറൽ സെക്രട്ടറിക്കുമെതിരെയുള്ള കുപ്രചരണങ്ങൾക്കുള്ള ശക്തമായ മറുപടിയാണ് എസ്.എൻ ട്രസ്റ്റ് തിരഞ്ഞെടുപ്പിലെ ഐതിഹാസികമായ വിജയമെന്ന് യോഗംവിലയിരുത്തി. ഗുരുദേവ മാട്രിമോണിയൽ ഉടനെ ആരംഭിക്കുന്നതിന് യോഗം തീരുമാനിച്ചു. വൈസ് പ്രസിഡന്റ് ബീനപ്രകാശ്, രാജി ദേവരാജൻ, ശ്രീകല വി.ആർ, ആശാഅനീഷ്, സലിജ അനിൽകുമാർ, ഓമന രാമകൃഷ്ണൻ,വത്സ മോഹനൻ, മായ ജയകുമാർ എന്നിവർ പ്രസംഗിച്ചു.