
അടിമാലി: ഇനി മൂന്നാറിൽ എത്തുന്നവർക്ക് കെ.എസ്.ആർ.ടി.സി ബസ് തന്നെ ലോഡ്ജാക്കാം. ഒരു ബസിൽ 16 പേർക്കാണ് താമസസൗകര്യം. ഭാരിച്ച തുക കൊടുത്ത് മുറിയെടുക്കാൻ സാധിക്കാത്ത സഞ്ചാരികൾക്ക് അനുഗ്രഹമാണിത്. മൂന്നാർ ഡിപ്പോ പരിസരത്താണ് ബസ് കിടക്കുക. ഇത്തരം രണ്ടെണ്ണമാണ് മൂന്നാറിലെത്തിച്ചിട്ടുള്ളത്. എ.സി, ഫാൻ, കുടിവെള്ളം, ഭക്ഷണം ഇരുന്ന് കഴിക്കാനുള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. എന്നാൽ സ്റ്റാൻഡിലെ ബാത്ത് റൂം ഉപയോഗിക്കണം. ബഡ്ഡ് ഒന്നിന് 100 രൂപയേ ഉള്ളൂ. 1600 രൂപ മുടക്കിയൽ 16 പേർക്ക് താമസിക്കാം. ഒന്നിച്ച് എത്തുന്നവർക്കേ താമസസൗകര്യം നൽകൂ. മൂന്നാർ കണ്ടൈയ്‌മെന്റ് സോണായി തുടരുന്നതിനാൽ പ്രവർത്തനം ആരംഭിച്ചിട്ടില്ല.