കോട്ടയം: കിംസ് ഹെൽത്ത് ആശുപത്രിയിലെ അസ്ഥിരോഗ ചികിത്സാ (ഓർത്തോപീഡിക്‌സ്) വിഭാഗത്തിൽ സൗജന്യ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. 19 മുതൽ 24 വരെ രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെയാണ് സൗജന്യ ക്യാമ്പ്. കാൽമുട്ട് വേദന, നടുവ് വേദന, നട്ടെല്ലിന്റെ വളവ്, സന്ധി തേയ്മാനം തുടങ്ങിയ പ്രശ്‌നങ്ങളുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. ഡോക്ടറുടെ നിർദ്ദേശ പ്രകാരം ശസ്ത്രക്രിയകളും, തുടർചികിത്സ സേവനങ്ങളും ആവശ്യമായി വരുന്ന ആദ്യത്തെ 100 പേർക്ക് പ്രത്യേക ഇളവുകൾ ലഭ്യമാണ്. ക്യാമ്പ് രജിസ്‌ട്രേഷന് 0481 2941000, 9072726270 എന്നീ നമ്പറുകളിൽ വിളിക്കുക.