കാഞ്ഞിരപ്പള്ളി: ഇടച്ചോറ്റി സരസ്വതി ക്ഷേത്രത്തിൽ നവരാത്രിയോടാനുബന്ധിച്ചുള്ള ദേവി ഭാഗവതനവാഹയജ്ഞത്തിന് സ്വാമി സത് സ്വരൂപാനന്ദസരസ്വതി ഭദ്രദീപം തെളിയിച്ചു. അഡ്വ. റ്റി.ആർ രാമനാഥൻ വടക്കൻ പറവൂർ മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്രമുഖ്യകാര്യാദർശി സാബു സ്വാമികൾ അദ്ധ്യക്ഷതവഹിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ടാണ് ഈ വർഷത്തെ നവരാത്രി ആഘോഷപരിപാടികൾ നടത്തുക. ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങി പോകുന്നതിനുള്ള സൗകര്യം ട്രസ്റ്റ് കമ്മറ്റി ഏർപ്പെടുത്തിയിട്ടുണ്ട് 20തിൽ കൂടുതൽ ആളുകളെ ഒരേ സമയം പ്രഭാഷണവേദിയിൽ പങ്കെടുപ്പിക്കുന്നതല്ല.
ഫോട്ടോ: ഇടച്ചോറ്റി ശ്രീ സരസ്വതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷപരിപാടികളുടെ ഉദ്ഘാടനം സ്വാമി സത് സ്വരുപാനന്ദ സരസ്വതി ഭദ്രദീപം തെളിച്ച് നിർവഹിക്കുന്നു.