എരുമേലി: ഗ്രാമപഞ്ചായത്തിന്റെ നിർമ്മാണം പൂർത്തിയായ ഷീ ഹോസ്റ്റൽ, എൽ.പി.ജി ശ്മശാനം എന്നിവയുടെ ഉദ്ഘാടനം മന്ത്രി എ.സി മൊയ്തീൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്തംഗങ്ങൾ ചടങ്ങിൽ സംസാരിച്ചു.
നേർച്ച വാർഡിലെ കവുങ്ങുംകുഴിയിൽ 86 ലക്ഷം രൂപ ചെലവഴിച്ചാണ് എൽ.പി.ജി.ശ്മശാനം പൂർത്തിയാക്കിയത്. ചെമ്പകപ്പാറയിലെ വൃദ്ധസദനത്തിനു സമീപത്തായി 40 ലക്ഷം രൂപ ചെലവഴിച്ചാണ് ഷീ ഹോസ്റ്റൽ നിർമ്മിച്ചത്.