വൈക്കം: വൈക്കത്തഷ്ടമി ആഘോഷത്തിന് ആനകളെ ഒഴിവാക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം പിൻവലിക്കണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി ആവശ്യപ്പെട്ടു. ആന അഷ്ടമിയുടെ ആചാരപരമായ ചടങ്ങുകൾക്ക് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. തീരുമാനം പുന:പരിശോധിക്കാൻ അധികാരികൾ തയാറാകണം. നിയമപാലകരെ ഉപയോഗിച്ച് കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് വൈക്കത്തഷ്ടമിക്ക് ആനകളെ എഴുന്നെള്ളിക്കാൻ ദേവസ്വം ബോർഡ് അനുമതി നൽകണമെന്നും രാജേഷ് നട്ടാശേരി ആവശ്യപ്പെട്ടു.