
ചങ്ങനാശേരി: തുരുത്തി ഡോൺ എൻജിനീയറിംഗ് ഉടമ കുമരങ്കരി തോട്ടുങ്കൽ കെ.പി ഹരിദാസും മക്കളും ആധുനികരീതിയിൽ നിർമ്മിച്ച പെട്ടിയും പറയും കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ദേശീയ ലൈഫ് സ്റ്റോക്ക് മിഷൻ കൗൺസിൽ അംഗമായ ബി.രാധാകൃഷ്ണമേനോൻ പറഞ്ഞു. കൃഷിക്കാവശ്യമായതും അനുബന്ധവുമായ നിരവധി യന്ത്രങ്ങൾ നിർമ്മിച്ച ഹരിദാസനെയും മക്കളെയും ബി.ജെ.പി പ്രവർത്തകർ ആദരിച്ചു. ബി.ജെ.പി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് എം.പി രവി,പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി കുഞ്ഞുമോൻ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീനിവാസ്,കമ്മറ്റി അംഗം ആർ.സൂരജ്, അരുൺ പിള്ള എന്നിവർ പങ്കെടുത്തു.