മുണ്ടക്കയം: മഹാനടൻ തിലകന്റെ ഓർമ്മയ്ക്കായി പെരുവന്താനം ഗ്രാമ പഞ്ചായത്തിൽ സ്മാരകം ഒരുങ്ങി. തിലകൻ ജനിച്ചു വളർന്ന ട്രാവൻകൂർ റബർ ആൻഡ് ടീ കമ്പിനി വക മണിക്കൽ റബർ എസ്റ്റേറ്റിലാണ് സ്മാരകം ഉയർന്നത്. വിനോദസഞ്ചാരികൾക്ക് ഉപയോഗപ്പെടുത്താനാവുംവിധം ഒന്നരക്കോടി രൂപ
ചെലവഴിച്ചാണ് നിർമ്മാണം പൂർത്തിയായത്.സന്ദർശകർക്കായി ചെക്ക്ഡാമും തടാകവും മൂന്ന് പെഡൽ ബോട്ടുകളും സജ്ജമായിട്ടുണ്ട്.ഔദ്യോഗിക ഉദ്ഘാടനം മുൻപ് നടന്നിരുന്നു.സന്ദർശകർക്ക് നവംബർ ഒന്നുമുതൽ പ്രവേശനം അനുവദിക്കും.