കുമരകം: പുന:നിർമ്മാണം നടക്കുന്ന കുമരകം ശ്രീകുമാരമംഗലം ക്ഷേത്ര ശ്രീകോവിലിലെ ഷഢാധാര പ്രതിഷ്ഠ കർമ്മം നാളെ 8:15 നും 9:15 നും മദ്ധ്യേ നടക്കും. ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രനും സ്ഥപതി കൊടുങ്ങല്ലൂർ ദേവദാസ് ആചാരിയും മുഖ്യകാർമ്മികത്വം വഹിക്കും.
അഷ്ടമംഗല ദേവപ്രശ്‌ന വിധിയിൽ ശ്രീ കോവിലിനുള്ളിലെ ജീർണ്ണാവസ്ഥകൾ ദോഷകരമാണെന്ന് തെളിഞ്ഞിരുന്നു. തുടർന്ന് നടന്ന ദേവസ്വം പൊതയോഗമാണ് ക്ഷേത്ര ശ്രീകോവിൽ പുന:നിർമ്മിക്കാൻ തീരുമാനമെടുത്തത്.അടിത്തറയുടെയും തടി ഉരുപ്പടികളുടെയും പണികൾ പൂർത്തീകരിച്ചു. കൃഷ്ണശിലയുടെ നിർമ്മാണ പ്രവർത്തികൾ തമിഴ്‌നാട്ടിലെ ചൊങ്കോട്ടയിൽ പുരോഗമിക്കുകയാണ്. ശ്രീകോവിൽ പുന:നിർമ്മാണത്തിന് ഒന്നേകാൽ കോടി രൂപായുടെ ചിലവ് പ്രതീക്ഷിക്കുന്നതായി ശ്രീകുമാരമംഗലം ദേവസ്വം സെക്രട്ടറി കെ. ഡി. സലിമോൻ അറിയിച്ചു. ക്ഷേത്രത്തിലെ സ്‌കന്ദഷഷ്ഠി ചടങ്ങുകൾ നവംബർ 20ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും.