പൊൻകുന്നം: ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ നെയ്യാട്ട് ഇന്ന് രാവിലെ 7.06ന് നടക്കും.. നെയ്യാട്ടിനായി ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച നെയ്യിൽ നിന്ന് ഒരുവിഹിതം വെള്ളിയാഴ്ച വൈകീട്ട് ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിലെത്തിച്ചു. ഇന്ന് ഇരുക്ഷേത്രങ്ങളിലും ഒരേ മുഹൂർത്തത്തിൽ നെയ്യാട്ട് (നെയ്യഭിഷേകം) നടത്തും.
മേൽശാന്തി വിനോദ് നമ്പൂതിരിയുടെ കാർമികത്വത്തിൽ പൂജകൾക്കു ശേഷം മഹാദേവസേവാസംഘം ആക്ടിംഗ് പ്രസിഡന്റ് ടി.പി.മോഹനൻപിള്ള, ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസർ സി.പി.സതീഷ്‌കുമാർ തുടങ്ങിയവർ ചേർന്ന് ഏറ്റുവാങ്ങി. സെക്രട്ടറി പി.എൻ.ശ്രീധരൻ പിള്ള, ബി.സുനിൽ തുടങ്ങിയവർ പങ്കെടുത്തു.
ചെങ്ങന്നൂർ വഞ്ഞിപ്പുഴ രാജവംശത്തിന് ചിറക്കടവിൽ ആധിപത്യമുണ്ടായിരുന്ന കാലത്ത് മുതൽ തുടരുന്ന ആചാരമാണ് ചിറക്കടവിലെ നെയ്യിൽ ഒരുഭാഗം ചെങ്ങന്നൂരിൽ എത്തിച്ച് ദേവന് അഭിഷേകം ചെയ്യൽ.