പാലാ: കടനാട് പഞ്ചായത്തിനെ രാമപുരവുമായി ബന്ധിപ്പിക്കുന്ന മാനത്തൂർ പള്ളി-മുല്ലമറ്റം റോഡിന്റെ ഭാഗമായുള്ള വെട്ടിയോലിക്കൽ പാലം വരെയുള്ള കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം കടനാട് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഷിലു കൊടൂർ നിർവഹിച്ചു. കടനാട് ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആറ് ലക്ഷം രൂപ ചെലവഴിച്ചാണ് കോൺക്രീറ്റിംഗ് പൂർത്തിയാക്കിയത്. അഡ്വ.ആന്റണി ഞാവള്ളി ,ഷാജൻ കടുകുംമാക്കൽ, സന്തോഷ് വെട്ടിയോലിക്കൽ, നോബിൾ ആരനോലി, ജോണി തെക്കേടത്ത്, സന്തോഷ് കടുകുംമാക്കൽ തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു .