bus-stand

കട്ടപ്പന: പഴയ ബസ് സ്റ്റാൻഡിലെ കോൺക്രീറ്റ് തകർന്ന് രൂപപ്പെട്ട കുണ്ടും കുഴിയും വാഹനങ്ങൾക്ക് അപകടക്കെണിയാകുന്നു. ഇതു കാൽനടയാത്രികരെയും അപകടത്തിലാക്കും. കെ.എസ്.ആർ.ടി.സിസ്വകാര്യ ബസുകളടക്കം സദാസമയവും വാഹനങ്ങൾ കടന്നുപോകുന്ന പഴയ ബസ് സ്റ്റാൻഡിലാണ് വർഷങ്ങളായി അപകടം പതിയിരിക്കുന്നത്. നേരത്തെ വ്യാപാരികളുടെ പ്രതിഷേധത്തെ തുടർന്ന് ഗർത്തങ്ങളിൽ പാറപ്പൊടി നിറച്ച് താത്കാലികമായി പ്രശ്‌നം പരിഹരിച്ചിരുന്നു. എന്നാൽ കനത്ത മഴയിൽ കോൺക്രീറ്റിന്റെ കൂടുതൽ ഭാഗം തകർന്ന് വൻ ഗർത്തമായി മാറിയിരിക്കുകയാണ്. ഇതോടെ ഇരുമ്പുകമ്പികൾ പുറത്തേയ്ക്ക് തള്ളിനിൽക്കുകയാണ്. ആഴ്ചകൾക്ക് മുമ്പ് വാഹനം കടന്നുപോയപ്പോൾ ഇളകിയ കോൺക്രീറ്റ് കഷ്ണം തെറിച്ച് സമീപത്തെ കടയുടെ ചില്ല് തകർന്നിരുന്നു. നഗരസഭയിലെ ഇടവഴികളെല്ലാം നവീകരിച്ചെങ്കിലും പഴയ ബസ് സ്റ്റാൻഡിനെ അവഗണിക്കുകയായിരുന്നു.