കട്ടപ്പന: ഏഴുവയസുകാരിയെ കടന്നുപിടിക്കാൻ ശ്രമിച്ചയാളെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. കടമാക്കുഴി പുത്തൻപുരയ്ക്കൽ തങ്കരാജാ(65) ണ് പിടിയിലായത്. ഇയാളുടെ വീടിന്റെ മുമ്പിലൂടെ ബന്ധുവീട്ടിലേക്കു പോകുന്നതിനിടെ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. കുതറി ഓടി രക്ഷപ്പെട്ട പെൺകുട്ടി വീട്ടിലെത്തി വിവരമറിയിച്ചു. തുടർന്ന് നൽകിയ പരാതിയിൽ എസ്.ഐ. സന്തോഷ് സജീവിന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. പ്രതിയെ കട്ടപ്പന കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.