coid

കോട്ടയം : ജില്ലയിൽ 411 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 408 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരും, സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നുപേരും ഉൾപ്പെടുന്നു. രോഗം ബാധിച്ചവരിൽ 206 പേർ പുരുഷന്മാരും, 154 പേർ സ്ത്രീകളും, 51 പേർ കുട്ടികളുമാണ്. 60 വയസിന് മുകളിലുള്ള 60 പേർക്കും രോഗം സ്ഥിരീകരിച്ചു. 217 പേർ രോഗമുക്തി നേടി. നിലവിൽ 6362 പേരാണ് ചികിത്സയിലുള്ളത്. 17719 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.


രോഗബാധ കൂടുതൽ ഇവിടെ

കോട്ടയം : 56

ഏറ്റുമാനൂർ : 34

ഈരാറ്റുപേട്ട : 24

കറുകച്ചാൽ : 20

കാണക്കാരി : 18

അയർക്കുന്നം : 16

മാടപ്പള്ളി, മരങ്ങാട്ടുപിള്ളി, ചങ്ങനാശേരി : 15

വാഴൂർ : 11

ആർപ്പൂക്കര : 10

വെച്ചൂർ : 9

പാമ്പാടി, ചെമ്പ് : 8

പനച്ചിക്കാട്, എരുമേലി, ഞീഴൂർ : 7

വിജയപുരം, പൂഞ്ഞാർ, നീണ്ടൂർ, മാഞ്ഞൂർ, കുമരകം : 6

കുറിച്ചി, കൂരോപ്പട അതിരമ്പുഴ, തലയാഴം, തിരുവാർപ്പ്,
മറവന്തുരുത്ത് : 5

പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ

വെച്ചൂർ : 10, മരങ്ങാട്ടുപ്പിള്ളി : 10, കറുകച്ചാൽ 9 എന്നീ തദ്ദേശസ്ഥാപന വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി. തലയാഴം : 3, വെള്ളാവൂർ : 7, കുറിച്ചി : 5, മുണ്ടക്കയം : 20 എന്നീ വാർഡുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കി. നിലവിൽ 44 കണ്ടെയ്ൻമെന്റ് സോണുകളാണുള്ളത്.