
അടിമാലി: ബൈസൺവാലിയിൽ നിയന്ത്രണം വിട്ട കാർ പതിച്ച് വീട് തകർന്നു. ആർക്കും പരിക്കില്ല. ടീ കമ്പനിക്ക് സമീപം കൊച്ചുപറമ്പിൽ ജോസ് ക്കുട്ടിയുടെ വീടിന് മുകളിലേക്കാണ് കാർ പതിച്ചത്.വെള്ളിതാഴ്ച്ച രാത്രി എട്ടരയോടെയാണ് സംഭവം. ബൈസൺ വാലി സ്വദേശിയായ സാംസൺ തന്റെ കാറിൽ ടീ കമ്പനിയിലേക്ക് പോകുന്നിനിടെ എതിരെ വന്ന ബൈക്കിന് സൈഡ് കൊടുക്കവെ നിയന്ത്രണം വിട്ട് സമീപത്തെ വീടിന് മുകളിലേയ്ക്ക് പതിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കാറിനുള്ളിൽ കുടുങ്ങിയ സാംസണെ രക്ഷപ്പെടുത്തിയത്.അപകടത്തിൽ വീടിന്റെ ഒരു ഭാഗം പൂർണ്ണമായും തകർന്നു. വീട്ടുപകരണങ്ങൾക്കും കേടുപാട് സംഭവിച്ചു.കാറിന്റെ മുൻഭാഗം തകർന്നു.