thankappan

അടിമാലി:വിഷമദ്യം കഴിച്ച് ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന ഹോം സ്റ്റേ ഉടമ മരിച്ചു.കുഞ്ചിത്തണ്ണി ഡോബിപ്പാലം കൊട്ടാരത്തിൽ തങ്കപ്പനാണ് (72) മരിച്ചത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് മരിച്ചവരുടെ എണ്ണം രണ്ടായി. തങ്കപ്പന്റെ സഹായി കാസർകോട് സ്വദേശി ജോബി കഴിഞ്ഞ ദിവസം മരണമടഞ്ഞിരുന്നു.സെപ്തംബർ 29 ന് ഹോം സ്റ്റേയിൽ താമസിക്കാൻ എത്തിയ തൃശൂർ മാള സ്വദേശിയായ മനോജ് കൊണ്ടുവന്ന സാനിറ്റൈസ ർ ചേർത്ത വ്യാജമദ്യം കഴിച്ച് തങ്കപ്പനും,മനോജും ഹോം സ്റ്റേ ജീവനക്കാരനായ ജോബിയും ചേർന്ന് കഴിക്കുകയായിരുന്നു. സ്വദേശത്തേക്ക് മടങ്ങിപ്പോയ മനോജിന് ശാരീരിക വിഷമതകൾ ഉണ്ടായതിനെ തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികത്സയിലാണ്. തങ്കപ്പനും ജോബിക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് കൊലൻഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ജോബി മരിച്ചു.ഗുരുതരാവസ്ഥയിൽ തുടർന്നിരുന്ന തങ്കപ്പൻ ഇന്നലെ പുലർച്ചെയാണ് മരിച്ചത്.
ഭാര്യ: പരേതയായ കുഞ്ഞുമോൾചെങ്കുളം പുതുപ്പറമ്പിൽ കുടുംബാംഗം. മക്കൾ. ബിനു, അനു. മരുമക്കൾ: നിഷ, നീന.സംസ്‌കാരം ഇന്ന് രാവിലെ 11ന് മൂന്നാർ സി.എസ്.ഐ പള്ളിയിൽ.