പാലാ: കൊവിഡിനെ തുടർന്ന് മരിച്ച കുളക്കട്ടോലിയ്ക്കൽ അന്നക്കുട്ടിയുടെ സംസ്‌കാര ചടങ്ങുകൾക്ക് മകനും ബന്ധുക്കളായ മറ്റ് രണ്ട് യുവാക്കൾക്കുമൊപ്പം പി.പി.ഇ കിറ്റ് ധരിച്ച് നേതൃത്വം നല്കിയത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സി.റ്റി.രാജൻ. മുൻ ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന ബെന്നി മാത്യുവിന്റെ മാതാവാണ് കൊവിഡ് രോഗത്തെ തുടർന്ന് മരിച്ചത്. ബെന്നി മാത്യു ഉൾപ്പെടെ കുടുംബത്തിലെ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മരണം സംഭവിച്ചതിനു ശേഷം നടത്തിയ ടെസ്റ്റിലും പോസിറ്റിവ് ആയതോടെ മൃതദേഹം വീട്ടിലേയ്ക്ക് കൊണ്ടുവരാതെ പാലാ മുൻസിപ്പൽ പൊതുശ്മശാനത്തിൽ സംസ്‌കരിക്കുകയായിരുന്നു. മകനും ബന്ധുക്കളായ അരുൺ, ,ബിനോയി എന്നിവർക്കൊപ്പം മൃതദേഹം സംസ്‌കരിക്കാൻ സി.റ്റി രാജൻ സ്വമേധയാ മുമ്പോട്ടുവരികയായിരുന്നു. ദീർഘകാലമായി പൊതുപ്രവർത്തനരംഗത്ത് സജീവമായ രാജൻ രാമപുരം സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ കൂടിയാണ്