കാഞ്ഞിരപ്പള്ളി: നഗരത്തിലെ മൈക്ക ജംഗ്ഷനിലെ പ്രവർത്തിക്കുന്ന സ്വകാര്യ ദന്താശുപത്രിയിലെ ഡോക്ടറേയും നഴ്‌സിനേയും അബോധാവസ്ഥയിൽ കണ്ടെത്തി. ഡോ 'റംസി റഷീദ് (29) ,നേഴ്‌സ് സബീന (34) എന്നിവരെയാണ് ഇന്നലെ വൈകുന്നേരം ക്ലിനിക്കിനുള്ളിൽ ബോധരഹിതരായി കണ്ടെത്തിയത്. ദീർഘനേരമായി പ്രവർത്തിച്ചു കൊണ്ടിരുന്ന ജനറേറ്റർ നിറുത്താൻ ശ്രമിക്കവെ ജനറേറ്ററിൽ നിന്നും പുറംതള്ളിയ വാതകം ശ്വസിച്ചതാണെന്നാണ്
പ്രാഥമിക നിഗമനം.പൊലീസും ഫയർഫോഴ്‌സും സംഭവസ്ഥലത്തെത്തിയിരുന്നു. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം ഇരുവരേയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.