കോട്ടയം:ചിങ്ങവനം പൊലീസ് ലോക്കപ്പിൽ മർദ്ദിച്ച യൂത്ത് കോൺഗ്രസ് നേതാവ് ജിന്റു വി.ജോയിയെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ സന്ദർശിച്ചു. ജിന്റുവിന് നീതിലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പനച്ചിക്കാട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വതത്തിൽ മാതാവ് ലെനിയും ഡി.സി.സി ജനറൽ സെക്രട്ടറി ജോണി ജോസഫും ഇന്നു രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ചു വരെ ഉപവസിക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധകൃഷ്ണൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ജില്ലയിലെ വിവിധ കോൺഗ്രസ് നേതാക്കളും യൂത്ത് കോൺഗ്രസ് നേതാക്കളും പങ്കെടുക്കും.