കാഞ്ഞിരപ്പള്ളി: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കാഞ്ഞിരപ്പള്ളി താലൂക്കിന്റെ ആഭിമുഖ്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ സോപ്പുവിതരണം നടത്തി.
കാളകെട്ടി ഗവ.ഹോസ്പിറ്റൽ, തിടനാട് ആരോഗ്യകേന്ദ്രം, കാളകെട്ടി അസീസി ഹോസ്പിറ്റൽ, കപ്പാട് കൊവിഡ് സെന്റർ, തമ്പലക്കാട് പെനുവേൽ
ആശ്രമം തുടങ്ങിയ സ്ഥലങ്ങളിലാണ് സോപ്പുവിതരണം നടത്തിയത്.വിതരണോദ്ഘാടനം ചെയർമാൻ ജോർജ് ജോസഫ് കള്ളി കാട്ട് നിർവഹിച്ചു.വൈസ്
ചെയർമാൻ സാബു വട്ടോത്ത്, സെക്രട്ടറി ഷാജി പുതിയാപറമ്പിൽ, ട്രഷറർ സിബി നെല്ലിയാനി, തോമാച്ചൻ താഴത്തു വീട്ടിൽ, റോബിൻ നെല്ലിയാനി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.