രാജാക്കാട്: ഒറ്റപ്പെട്ട കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മുന്നറിയിപ്പില്ലാതെ വിവിധ വാർഡുകളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് വ്യാപാരികളെ ബുദ്ധിമുട്ടിലാക്കിയതായി രാജാക്കാട് മർച്ചന്റ്‌സ് അസോസിയേഷൻ. പഞ്ചായത്ത് മുന്നറിയിപ്പില്ലാതെ അടച്ചു പൂട്ടിയതിനാൽ ജനജീവീതം ദുസഹമായി. ഹോട്ടൽ, പച്ചക്കറി മേഖലയിലെ വ്യാപാരികൾക്ക് ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്. കർശന കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചും സമയക്രമം പാലിച്ചും നിയന്ത്രണങ്ങൾ നടപ്പിലാക്കേണ്ടതിനു പകരം ഏതാനും കച്ചവട സ്ഥാപനങ്ങള മാത്രം തുറക്കാൻ അനുവദിച്ചത് ശരിയല്ലെന്ന് ഭാരവാഹികളുടെ യോഗം വ്യക്തമാക്കി. യൂണിറ്റ് പ്രസിഡന്റ് വി.കെ. മാത്യു, ജനറൽ സെക്രട്ടറി വി.എസ്. ബിജു, ട്രഷറർ സജിമോൻ ജോസഫ്, വൈസ് പ്രസിഡന്റ് ടി.ടി. ബൈജു, ബ്ലോക്ക് പ്രസിഡന്റ് സിബി കൊച്ചുവള്ളാട്ട് എന്നിവർ പങ്കെടുത്തു.