
കോട്ടയം : ജില്ലയിൽ 514 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 489 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യപ്രവർത്തകരും, സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 25 പേരും രോഗബാധിതരായി.
പുതിയതായി 1912 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 239 പുരുഷന്മാരും, 202 സ്ത്രീകളും, 73 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിന് മുകളിലുള്ള 84 പേർക്ക് രോഗം സ്ഥിരീകരിച്ചു. കോട്ടയം : 65, ചങ്ങനാശേരി : 43, ഈരാറ്റുപേട്ട : 26, മാടപ്പള്ളി, വിജയപുരം : 23, പനച്ചിക്കാട് : 21, പാറത്തോട്, കാഞ്ഞിരപ്പള്ളി, അയ്മനം : 18, പാലാ, തലയാഴം : 16, മുണ്ടക്കയം: 14, കാണക്കാരി : 13, ആർപ്പൂക്കര : 12, എലിക്കുളം, ഉദയനാപുരം : 11, വെച്ചൂർ, ടി.വി പുരം : 10, കൊഴുവനാൽ, വാഴപ്പള്ളി : 9, തലയോലപ്പറമ്പ് : 8, ഏറ്റുമാനൂർ, കരൂർ : 7, തൃക്കൊടിത്താനം, അതിരമ്പുഴ, പാമ്പാടി : 6, മണർകാട്, തിരുവാർപ്പ്, കോരുത്തോട്,വൈക്കം : 5 എന്നിങ്ങനെയാണ് രോഗബാധ കൂടുതൽ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ.
രോഗമുക്തർ : 254
ചികിത്സയിൽ : 6627
ക്വാറന്റൈൻ : 17585