
കോട്ടയം : കുറിച്ചി ഗവ.ഹോമിയോ ആശുപത്രിയിൽ നിർമിച്ച സീതാലയം ബ്ലോക്കിന്റെ ഉദ്ഘാടനവും ജനനി പദ്ധതിക്കായുള്ള കെട്ടിടത്തിന്റെ ശിലാസ്ഥാപനവും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്ത് മൂന്നുവർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 62 ലക്ഷം രൂപ ചെലവഴിച്ചാണ് സീതാലയം ബ്ലോക്ക് നിർമ്മിച്ചത്. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 42 ലക്ഷം രൂപ മുടക്കിയാണ് ജനനി പദ്ധതിക്കായി കെട്ടിടം നിർമ്മിക്കുന്നത്. ജില്ലാപഞ്ചായത്ത് ഫണ്ടിൽ നിന്ന് അനുവദിച്ച ജനറേറ്ററിന്റെ സ്വിച്ച് ഓൺ കർമ്മം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ സലിമോൻ നിർവഹിച്ചു. ഹരിത കേരള മിഷന് കീഴിലുള്ള പച്ചതുരുത്ത് കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് ജോർജ് മുളപ്പഞ്ചേരി ഉദ്ഘാടനം ചെയ്തു. പള്ളം ബ്ലോക്ക് പ്രസിഡന്റ് ടി.ടി.ശശീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. സീതാലയം മെഡിക്കൽ ഓഫീസർ ഡോ. ഉമാദേവി പ്രോജക്ട് റിപ്പോർട്ട് അവതരിപ്പിച്ചു.