എരുമേലി:എരുമേലി ഗ്രാമപഞ്ചായത്തിന്റെ ഷീ ഹോസ്റ്റലും ആധുനിക രീതിയിലുള്ള പൊതുശ്മശാനവും മന്ത്രി എ.സി മൊയ്തീൻ തുറന്നുനൽകി. ഓൺലൈനിലൂടെ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് കൃഷ്ണകുമാർ ഉദ്ഘാടനം നിർവഹിച്ചു.
എൽ.പി.ജി സംവിധാനം ഉപയോഗിച്ച് മൃതദേഹം ദഹിപ്പിക്കുന്ന ശ്മശാനം എരുമേലി ടൗണിൽ നിന്നും രണ്ടു കിലോമീറ്റർ അകലെ കവുങ്ങുംകുഴിയിലാണ് പ്രവർത്തിക്കുക. ഇവിടെ സംസ്കരിക്കുന്നവരുടെ ചാരം ബന്ധുക്കൾക്ക് കൈമാറും. മരണാന്തര ചടങ്ങുകൾക്കും ഇവിടെ സൗകര്യമുണ്ടാക്കും.പൊതുശ്മശാനത്തിനു സമീപം പൂന്തോട്ടം നിർമ്മിക്കും.സർക്കാർ ഏജൻസിയായ കോസ്റ്റ് ഫോർ ഡിന്നാണ് നിർമ്മാണ ചുമതല. എരുമേലി മുക്കൂട്ടുതറ റോഡിലെ ചെമ്പകപ്പാറയിൽ പണിതീർത്ത ഷീ ലോഡ്ജിൽ നാലു മുറികളുണ്ട്. രാത്രികാലങ്ങളിൽ എരുമേലിയിലെത്തുന്നവർക്ക് ഇവിടെ വിശ്രമിക്കാം.വനിതാ വാർഡനെയും നിയോഗിച്ചിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ ഇത് പ്രവർത്തിച്ചുതുടങ്ങുമെന്ന് പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റൻ കുളത്തുങ്കൽ മുഖ്യപ്രഭാഷണം നടത്തി .സോമൻ തെരുവത്തിൽ,പി.എ ഇർഷാദ്, രജനി ചന്ദ്രശേഖരൻ, ജസീന നെജീബ്, പ്രകാശ് പുളിക്കൻ, പ്രകാശ് പള്ളിക്കൂടം, ജോമോൻ, സോജൻ കരിയിലകുളം എന്നിവർ സംസാരിച്ചു.