കട്ടപ്പന: ചക്കുപള്ളം പഞ്ചായത്തിലെ മേനോൻമേട് - ഒട്ടകത്തലമേട് റോഡിന്റെ നിർമാണോദ്ഘാടനം പഞ്ചായത്ത് അംഗം ആന്റണി കുഴിക്കാട്ട് നിർവഹിച്ചു. 12.5 ലക്ഷം ചെലവഴിച്ചാണ് റോഡ് നിർമിക്കുന്നത്. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പാതയുടെ നിർമാണം പൂർത്തിയാകുന്നതോടെ ഒട്ടകത്തലമേട് ടൂറിസം പദ്ധതിക്കും ഗുണകരമാകും. ജോയി കറുകശേരി, കുഞ്ഞുമോൻ തറപ്പേൽ, തോമസ് പള്ളത്തുമാക്കൽ, ലൂക്കോസ് കുന്നത്തേട്ട് എന്നിവർ പങ്കെടുത്തു.