കട്ടപ്പന: ദളിതർക്കും സ്ത്രീകൾക്കും സംരക്ഷണം നൽകുന്നതിൽ കേന്ദ്രസംസ്ഥാന സർക്കാരുകൾ അലംഭാവം കാട്ടുകയാണെന്നു ആരോപിച്ച് മഹിള കോൺഗ്രസ് ചക്കുപള്ളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അണക്കരയിൽ പോസ്റ്റ് ഓഫീസ് പടിക്കൽ ധർണ നടത്തി. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാലമ്മ കോട്ടപ്പുറം അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ബാബു അത്തിമൂട്ടിൽ, ടാൻസി ഷിജു, ലൗലി ഈശോ, വക്കച്ചൻ തുരുത്തിയിൽ, എൻ. ആണ്ടവർ, അന്നമ്മ രാജു, ജോളി സേവ്യർ എന്നിവർ പങ്കെടുത്തു.