കട്ടപ്പന: ചക്കുപള്ളം പഞ്ചായത്തിലെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ധർണ നടത്തി. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബാബു അത്തിമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ സാബു വയലിൽ, ലൗലി ഈശോ, ടിൻസി, ഷിജു, വക്കച്ചൻ തുരുത്തിയിൽ, അജി കീഴ് വാറ്റ്, മനോജ് മണ്ണിൽ, എൻ. ആണ്ടവർ, ബേബി മധുരത്തിൽ, മനോജ് പുത്തൽപുരയ്ക്കൽ എന്നിവർ പങ്കെടുത്തു.