കോട്ടയം: എൽ.ഡി.എഫിന്റെ ഭാഗമായ തോമസ് ചാഴിക്കാടൻ എം.പിയും എൻ.ജയരാജ് എം.എൽ.എയും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ജില്ലയിൽ 5000 കേന്ദ്രങ്ങളിൽ നാളെ രാവിലെ 11ന് ജനകീയ വിചാരണാ' സമരം നടത്താൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു. വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഓരോ വാർഡിലും അഞ്ചു വീതം കേന്ദ്രങ്ങളിലാണ് സമരം. ജില്ലാതല ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ കോട്ടയം ഗാന്ധിസ്‌ക്വയറിൽ നടത്തുമെന്ന് ഡി.സി.സി.പ്രസഡന്റ് ജോഷി ഫിലിപ്പ് അറിയിച്ചു.