കോട്ടയം :ഗ്രാമീണ വനിതകൾ സ്വയം സംരംഭകരായി മുന്നോട്ടുവരണമെന്ന് സി.കെ ആശ എം.എൽ.എ അഭിപ്രായപ്പെട്ടു. കുടുംബശ്രീ ജില്ലാ മിഷൻ ജൻഡർ വിഭാഗം ജി ആർ സി വാരാചരണത്തിന്റെ സമാപനം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. വൈക്കം ബ്ലോക്ക് പ്രസിഡന്റ് എം. വൈ ജയകുമാരി അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ കോട്ടയം ജില്ല മിഷൻ അസി. കോ ഓർഡിനേറ്റർ അരുൺ പ്രഭാകർ, ആമുഖ പ്രഭാഷണം നടത്തി. എഴുത്തുകാരിയും പുരോഗമന കലാസാഹിത്യ വേദിയുടെ സംസ്ഥാന കമ്മിറ്റി അംഗവുമായ രവിത ഹരിദാസ് വെബിനാറിൽ വിഷയാവതരണം നടത്തി. കുടുംബശ്രീ കോട്ടയം ജില്ലാ മിഷൻ പ്രോഗ്രാം മാനേജർ ഉഷാദേവി,സ്‌നേഹിതാ കൗൺസിലർ ഉണ്ണി മോൾ,ഷെമി എന്നിവർ സംസാരിച്ചു.