അടിമാലി: ദളിത് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ സ്റ്റുഡിയോ ഉടമ പാറത്തോട് കൂർപ്പിള്ളിൽ ഷെല്ലി. കെ. നൈനാൻ റിമാന്റിൽ. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഫോട്ടോ എടുക്കുന്നതിനിടെ കടന്നുപിടിക്കാൻ ശ്രമിച്ചതോടെ പെൺകുട്ടി ബഹളം ഉണ്ടാക്കി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാർ വെള്ളത്തൂവൽ പൊലീസിൽ വിവരം അറിയച്ചതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് അടിമാലി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കൊവിഡ് ടെസ്റ്റിന് വിധേയമാക്കിയ പ്രതിയെ ഫലം ലഭിക്കുന്നതു വരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ പരാതിയുമായി ബന്ധപ്പെട്ട തുടർ അന്വേഷണത്തിന് മൂന്നാർ എ.എസ്.പി സ്വപ്‌നിൽ എം. മഹാജനെ ജില്ലാ പൊലീസ് മേധാവി ചുമതലപ്പെടുത്തി.