kobpuru

ഉരുളികുന്നം: വളഞ്ഞതോട് പി.എൻ. പുരുഷോത്തമൻ നായർ (കുട്ടപ്പൻ നായർ-84) നിര്യാതനായി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉരുളികുന്നത്തെ ആദ്യകാല സംഘാടകരിൽ ഒരാളായിരുന്നു. പിന്നീട് സി.പി.എമ്മിന്റെ സജീവപ്രവർത്തകനായി. ഭാര്യ: ദേവകിയമ്മ മേവട വട്ടുപാറക്കുന്നേൽ കുടുംബാംഗം. മക്കൾ: വി.പി. സുകുമാരൻ നായർ (സി.ഐ.ടി.യു. ഓട്ടോ തൊഴിലാളി യൂണിയൻ മീനച്ചിൽ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി), ബാലാമണിയമ്മ, പ്രസന്നകുമാരി (മുൻ നഗരസഭ കൗൺസിലർ, പാലാ), അമ്പിളി. മരുമക്കൾ: ചന്ദ്രിക (പൂഞ്ഞാർ), സോമനാഥ മേനോൻ (പനച്ചികപ്പാറ), ജയകുമാർ (മുരിക്കുംപുഴ), രാജേഷ് (മല്ലപ്പള്ളി). സംസ്‌കാരം നടത്തി.