വൈക്കം: പ്രളയബാധിത മേഖലയിലെ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണം വൈക്കം ബ്ലോക്ക് പഞ്ചായത്തിൽ നടന്നു. വൈക്കം ബ്ലോക്ക് പഞ്ചായത്തിലെ വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഹാളിൽ നടന്ന യോഗത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ഷൈലജടീച്ചർ വീഡിയോ കോൺഫ്രൻസിലൂടെ സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ചു.സി.കെ.ആശ എം.എൽ.എ ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ.ജയകുമാരി, ജില്ലാ പഞ്ചായത്തംഗം പി.സുഗതൻ, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് ഡി.സുനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ഉദയകുമാർ,ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.കെ.രാജേന്ദ്രൻ, എൻഐ പി എം ആർ ജോയിന്റ് ഡയറക്ടർ സി.ചന്ദ്രബാബു, ഡോ.ബി.മുഹമ്മദ് അഷീൽ തുടങ്ങിയവർ പ്രസംഗിച്ചു.