
കോട്ടയം: ജനറൽ ഇൻഷ്വറൻസ് ഏജന്റ്സ് ഓർഗനൈസേഷൻ സംസ്ഥാന കമ്മറ്റി ഏജന്റന്മാർക്കായി ആരംഭിച്ച സാമൂഹ്യ സുരക്ഷാ പദ്ധതി ഉദ്ഘാടനവും അംഗത്വ വിതരണവും തിരുവഞ്ചുർ രാധാകൃഷ്‌ണൻ എം.എൽ.എ നിർവഹിച്ചു. സംസ്ഥാന പ്രസിഡൻ്റ് ചന്ദ്രൻ തോട്ടുപുറം, ജില്ലാ പ്രസിഡൻ്റ് അനീഷ് വരമ്പിനകം, സംസ്ഥാന ഭാരവാഹികളായ സോമൻ,ജോർജ് ജോസഫ്,എൻ.എൻ ഹരിശ്ചന്ദ്രൻ, ഹാഷിം ഇബ്രാഹിം എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.