കുഞ്ചിത്തണ്ണിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.
കുഞ്ചിത്തണ്ണി.കുഞ്ചിത്തണ്ണിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.ഡയാലിസിസ് നടത്തുന്നതിനായി കോതമംഗലത്തെ ആശുപത്രിയിൽ എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് പത്ത് ദിവസത്തിനിടെ കുഞ്ചിത്തണ്ണി ആശുപത്രിയിൽ ചികിൽസ തേടി എത്തിയവരുടെയും അടുത്തിടപഴകിയവരുടെയും പട്ടിക തയ്യാറാക്കി വരുകയാണ്. പത്ത് ദിവസത്തിനിടെ ഈ സ്ഥാപനത്തിൽ ചികിൽസയ്ക്ക് എത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് ചിത്തിരപുരം സാമൂഹിക ആരോഗ്യ കേന്ദ്രം അധികൃതർ അറിയിച്ചു.