dog

അടിമാലി: വൈകുന്നേരങ്ങളിൽ അടിമാലി ടൗണിലൂടെയുള്ള യാത്ര തെരുവ് നായ്ക്കൾമൂലം ദുഷ്ക്കരമായി. ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ എണ്ണം ക്രമാതീതമായി വർച്ചത് പ്രദേശവാസികൾക്ക് വരുത്തുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല.നേരമിരുളുന്നതോടെ ടൗണിന്റെ പല ഭാഗങ്ങളുംപലയിടങ്ങളിൽനിന്നെത്തുന്ന തെരുവ് നായ്ക്കളുടെ നിയന്ത്രണത്തിലെന്നപോലെയാകും. സെന്റർ ജംഗ്ഷൻ,കല്ലാർകുട്ടി റോഡ്,ബസ് സ്റ്റാൻഡ് പരിസരം തുടങ്ങിയ ഇടങ്ങളിലെല്ലാം തെരുവ് നായ്ക്കൾ പകൽ സമയത്ത് പോലും ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തെരുവ് നായ്ക്കളുടെ എണ്ണം വർധിക്കുന്നത് തടയാൻ നടപടി വേണമെന്ന ആവശ്യം നാട്ടുകാർ മുമ്പോട്ട് വയ്ക്കുന്നത്.ഇത്പോളെ അതിരാവിലെ ടൗണിലെത്തുന്ന കാൽനടയാത്രികർ തെരുവ് നായ്ക്കളെ ഭയക്കേണ്ട സാഹചര്യമുണ്ട്.പ്രഭാതനടത്തക്കാരും ബുദ്ധിമുട്ടിലായി. ഇരുചക്ര വാഹനയാത്രക്കാരെ അപകടത്തിൽപ്പെടുത്താനും നായ്ക്കൾ ശ്രമിക്കാറുണ്ട്. കൂട്ടംകൂടി വാഹനത്തിന് പിന്നാലെ ഓടുക, വാഹനത്തിന് കുറുകെ ചാടുക എന്നയൊക്കെ പതിവായി. തെരുവ് നായ്ക്കളുടെ എണ്ണം കുറക്കാൻ വന്ധ്യംകരണ പദ്ധതി ഉണ്ടായിട്ടും അവ ഫലപ്രദമായി നടപ്പിലാക്കാൻ ഇനിയുമായിട്ടില്ല.