kisan

കോട്ടയം: കാർഷിക ബില്ലിനെ പിന്തുണച്ച് കിസ്സാൻ മോർച്ച ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ കാർഷിക യന്ത്രപൂജ നടത്തി. പതിറ്റാണ്ടുകളായി അടിമത്ത മനോഭാവത്തോടു കൂടി പണിയെടുക്കാൻ മാത്രം വിധിക്കപ്പെട്ടിരുന്ന കർഷകർക്ക് ആത്മാഭിമാനവും തൻ്റെ ഉല്പന്നത്തിന് വില നിശ്ചയിക്കുവാനുള്ള അവകാശവും ലഭിക്കുന്നതിന് കാർഷിക ശാക്തീകരണ നിയമം അവസരം നൽകിയെന്ന് കാർഷികയന്ത്രപൂജ ഉദ്ഘാടനം ചെയ്‌ത് ബി.ജെ. പി സംസ്ഥാന വക്താവ് അഡ്വ: നാരായണൻ നമ്പൂതിരി പറഞ്ഞു. കിസാൻ മോർച്ച ജില്ലാ പ്രസിഡൻ്റ് കെ.വി.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് അഡ്വ. നോബിൾമാത്യു,​ സംസ്ഥാന സമിതിയംഗം എൻ. ഹരി, കിസാൻ മോർച്ച ജനറൽ സെക്രട്ടറിമാരായ നന്ദൻ നട്ടാശ്ശേരി, ബിനീഷ് ചൂണ്ടച്ചേരി, നേതാക്കളായ സന്തോഷ് കുമാർ, ജയ്മോൻ, കണ്ണൻ ജി നാഥ്, സുരാജ്, ടി.ആർ അനിൽ കുമാർ, വി.പി. മുകേഷ്, മഹേഷ് താമരശ്ശേരി, ഹരി പാലാഴി, ഷിജോ, സോമൻ ആറ്റുവേലി, രാജേഷ് കണ്ണാമ്പടം എന്നിവർ പ്രസംഗിച്ചു.