
കുറവിലങ്ങാട്: ഗ്രാമപഞ്ചായത്ത് 12ാം വാർഡ് തുരുത്തിപ്പടി വള്ളിയാംചിറ റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗത്തിന് തുറന്നുകൊടുത്തു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്.ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യൻ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മിനിമോൾ ജോർജ് അദ്ധ്യക്ഷത വഹിച്ചു.ജോഷി മാത്യു,റോണി കളരിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.