green-leaf
ലബ്ബക്കട ജെ.പി.എം. കോളജിന്റെ സ്ഥലത്ത് ഗ്രീന്‍ ലീഫിന്റെ നേതൃത്വത്തില്‍ ഇല്ലിത്തൈകള്‍ നട്ടുപിടിപ്പിച്ചപ്പോള്‍.

കട്ടപ്പന: ലബ്ബക്കട ജെ.പി.എം. കോളജിന്റെ അരയേക്കർ സ്ഥലത്ത് പരിസ്ഥിതി സംഘടനയായ ഗ്രീൻ ലീഫിന്റെ നേതൃത്വത്തിൽ മുളവനം തയാറാക്കുന്നു. റണ്ണിംഗ് ബാംബു ഇനത്തിൽപ്പെട്ട മുന്നൂറിൽപ്പരം ഇല്ലിത്തൈകൾ കഴിഞ്ഞദിവസം നട്ടുപിടിപ്പിച്ചു. അന്യം നിന്നുപോകുന്ന ഇല്ലിയുടെ സംരക്ഷണവും ജീവജാലങ്ങൾക്ക് പ്രകൃതിയുടെ സ്വഭാവിക ആവാസ വ്യവസ്ഥ ഒരുക്കുകയുമാണ് ഗ്രീൻ ലീഫ് ലക്ഷ്യമിടുന്നത്. ജലസേചനത്തിനായി രണ്ട് കുളങ്ങളുടെ നിർമാണം തുടങ്ങി. 2025ൽ മുളവനം കോളജിനു കൈമാറും. അദ്ധ്യാപകരും വിദ്യാർത്ഥികളൂം ഗ്രീൻ ലീഫ് പ്രവർത്തകർക്കൊപ്പം മുളനടീലിൽ പങ്കാളികളായി. നാടക പ്രവർത്തകൻ ജോസ് വെട്ടിക്കുഴ ഉദ്ഘാടനം ചെയ്തു. പ്രൊഫ. സി.പി. റോയി, കോളജ് ഡയറക്ടർ ഫാ. ജോബി വെള്ളപ്ലാക്കൽ, ജെയിംസ് മാമൂട്ടിൽ, ബി. വിനോദ്, ടി.കെ. കുഞ്ഞുമോൻ, എ.വി. രമണൻ, അഭിജിത് ദിവാകരൻ എന്നിവർ പങ്കെടുത്തു.