
ചങ്ങനാശേരി: പായിപ്പാട് കേരള കോൺഗ്രസ് (എം) സംസ്‌കാര വേദിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവത്കരണ ക്ലാസും കൊവിഡ് പ്രതിരോധ കിറ്റുകളുടെ വിതരണവും നടന്നു. കിറ്റുകളുടെ വിതരണം കേരള കോൺഗ്രസ് (എം) ഉന്നതധികാര സമിതി അംഗം അഡ്വ.ജോബ് മൈക്കിൾ നിർവഹിച്ചു. നിയോജകമണ്ഡലം കൺവീനർ അഡ്വ. വി.ജി സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ജയപ്രസാദ്, ജയശ്രീ, ഷാജി മാത്യു, ആനി രാജു, സാവിത്രി, മിനി ജെയിംസ് എന്നിവർ പങ്കെടുത്തു.