
വൈക്കം: തോമസ് ചാഴികാടൻ എം.പിയും, ജയരാജൻ എം.എൽ.എയും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി വൈക്കത്തെ വിവിധ കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ ജനകീയ വിചാരണ സമരം നടത്തി.
നഗരസഭയ്ക്കു മുന്നിൽ നടത്തിയ സമരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. വിവിധ വാർഡുകൾ കേന്ദ്രീകരിച്ച് നടത്തിയ വിചാരണ സമരങ്ങളിൽ അബ്ദുൾ സലാം റാവുത്തർ, മോഹൻ ഡി.ബാബു, ജയ് ജോൺ പേരയിൽ, എ.സനീഷ് കുമാർ , വി.സമ്പത്ത് കുമാർ ,പി ഡി.ഉണ്ണി, ടി.ടി.സുദർശനൻ , കെ. ഷഡാനനൻ നായർ , ഇടവട്ടം ജയകുമാർ , പി.ടി. സുബാഷ്, കെ.കെ. സചിവോത്തമൻ ,ബി.ചന്ദ്രശേഖരൻ ,കെ.പി.ശിവജി, എം.ടി അനിൽകുമാർ,ജോർജ് വർഗീസ്, വൈക്കം ജയൻ , കിഷോർ കുമാർ , സൗദാമിനി, ഷേർലി ജയപ്രകാശ്, ശ്രീദേവി അനിരുദ്ധൻ, മോഹനൻ പുതുശ്ശേരി, വി. അനൂപ് എന്നിവർ നേതൃത്വം നൽകി.
ദളവാക്കുളത്ത് നടന്ന പ്രതഷേധ സമരം ഡി.സി.സി അംഗം അഡ്വ കെ. പി. ശിവജി ഉദ്ഘാടനം ചെയ്തു. മോഹനൻ പുതുശേരി ,ശ്രീദേവി അനിരുദ്ധൻ, വേണു തുണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു
ഉദയനാപുരം പടിഞ്ഞാറെക്കരയിൽ നടന്ന സമരം മണ്ഡലം പസിഡന്റ് വി.ബിൻസ് ഉദ്ഘാടനം ചെയ്തു. ടി.ജെ. അജയ് അദ്ധ്യക്ഷത വഹിച്ചു.നാനാടത്ത് നടന്ന സമരം പി ഡി. ജോർജ് ഉൽഘാടനം ചെയ്തു.കെ.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്താഫീസിന് സമീപം നടന്ന സമരം പഞ്ചായത്തംഗം കെ.എസ്സ്.സജീവ് ഉദ്ഘാടനം ചെയ്തു.കെ.കെ.കുട്ടപ്പൻ അദ്ധ്യക്ഷത വഹിച്ചു.തുറുവേലിക്കുന്നിൽ നടന്ന സമരം കെ.ആർ.മോഹനൻ ഉദ്ഘാടനം ചെയ്തു.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.പരുത്തുമുടിയിൽ നടന്ന സമരം കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു.പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. പുത്തൻ പാലത്തിൽ നടന്ന സമരം പി.കെ.പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു.വി.മണിയപ്പൻ അദ്ധ്യക്ഷത വഹിച്ചു.
മറവൻതുരുത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ 50 കേന്ദ്രങ്ങളിൽ ജനകീയ വിചാരണ സമരം നടത്തി. മണ്ഡലം തല ഉദ്ഘാടനം പഞ്ചായത്ത് ജംഗ്ഷനിൽ ഡി. സി. സി. ജനറൽ സെക്രട്ടറി പി.വി. പ്രസാദ് നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് പി. സി. തങ്കരാജ് അദ്ധ്യക്ഷത വഹിച്ചു. വിവിധ കേന്ദ്രങ്ങളിൽ നടന്ന സമര പരിപാടികൾക്ക് കെ.എസ് നാരായണൻ നായർ, എം.ശശി, ആർ.അനീഷ്, ബാബു പൂവനേഴത്ത്, കെ. സജീവൻ, മോഹൻ കെ.തോട്ടുപുറം, പോൾ തോമസ്, ജിജിമോൻ, കെ.പി സുകുമാരൻ, ചന്ദ്റശേഖരൻ നായർ എന്നിവർ നേതൃത്വം നൽകി.